സാന്റാന ഇനി ഐ എസ് എലിൽ ഇല്ല

20210720 170752

ഹൈദരാബാദിനെ കഴിഞ്ഞ സീസണിൽ നയിച്ച വിദേശ താരം അരിദനെ സന്റാന ഇനി ഐ എസ് എല്ലിൽ തന്നെ ഇല്ല. താരം സ്പാനിഷ് ക്ലബായ യു ഡി ലൊഗ്രോൺസിൽ ചേർന്നു. സ്പാനിഷ് മൂന്നാം ഡിവിഷൻ ക്ലബാണ് ലൊഗ്രോൺസ്. താരത്തിന്റെ കരാർ പുതുക്കണ്ട എന്ന് ഹൈദരാബാദ് എഫ് സി നേരത്തെ തീരുമാനിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ 10 ഗോളുകളും 2 അസിസ്റ്റും ഈ സ്പാനിഷ് താരം ഹൈദരബാദിന് സംഭാവന ചെയ്തിരുന്നു. സാന്റാന ഐ എസ് എല്ലിൽ ആകെ 32 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. താരം 19 ഗോളുകളും 4 അസിസ്റ്റും നേടുകയും ചെയ്തു.

Previous articleകൗണ്ടി സെലക്ട് ഇലവന് വേണ്ടി കളിക്കാന്‍ രണ്ട് ഇന്ത്യന്‍ ടീമംഗങ്ങളും
Next articleരണ്ടാം മത്സരത്തിൽ 275 റൺസ് നേടി ശ്രീലങ്ക, അവിഷ്ക ഫെര്‍ണാണ്ടോയ്ക്കും ചരിത് അസലങ്കയ്ക്കും അര്‍ദ്ധ ശതകം