സാൻസൺ പെരേര ഇനി എഫ് സി ഗോവയിൽ

സാൽഗോക്കറിന്റെ ക്യാപ്റ്റനായ സാൻസൺ പെരേരയെ എഫ് സ ഗോവ സ്വന്തമാക്കി. ലെഫ്റ്റ് ബാക്കായ സാൻസണെ മൂന്ന് വർഷത്തെ കരാറിൽ ആണ് എഫ് സി ഗോവ സ്വന്തമാക്കിയത്. ഈ കഴിഞ്ഞ ഗോവൻ പ്രൊ ലീഗിൽ നടത്തിയ ഗംഭീര പ്രകടനമാണ് സാൻസണെ ഐ എസ് എല്ലിലേക്ക് എത്തിച്ചത്. സാൻസന്റെ ആദ്യ ഐ എസ് എൽ ക്ലബാകും എഫ് സി ഗോവ.

ആദ്യ ഘട്ടത്തിൽ ഗോവയുടെ റിസേർവ്സ് ടീമിനൊപ്പം ആകും സാൻസൺ ഉണ്ടാവുക. ഫ്രീകിക്കിലും മറ്റു സെറ്റ് പ്ലേകളിലും മികവ് കാണിക്കുന്ന സാൻസൺ എഫ് സി ഗോവ ടീമിന് ഒരു മുതൽ കൂട്ടാകും. ഗോവൻ സ്വദേശികളായ നല്ല താരങ്ങളെ ടീമിൽ എടുക്കുന്ന പതിവ് ഗോവ തുടരുന്നതും ഈ ട്രാൻസ്ഫറിലൂടെ കാണാൻ കഴിഞ്ഞു.

Exit mobile version