കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് ആശംസകൾ അറിയിച്ചു സഞ്ജു സാംസൺ

Sanjusamson2

ഇന്ന് ഐ എസ് എൽ തുടങ്ങുന്നതിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകൾ അറിയിച്ചു ക്രിക്കറ്റ് താരം സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ വഴി ആണ് കേരള ബ്ലാസ്റ്റേഴ്‌സിന് താരം ആശംസകൾ അറിയിച്ചത്. രാജസ്ഥാന്റെ ക്യാപ്റ്റൻ ആണ് സഞ്ജു. ഇന്ന് സീസൺ ആരംഭിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് എല്ലാവിധ ആശംസകളും നേരുന്നതായി സഞ്ജു പറഞ്ഞു.

തന്റെ സുഹൃത്തുക്കളായ കേരള ബ്ലാസ്റ്റേഴ്സിലെ സഹൽ, രാഹുൽ, പ്രശാന്ത്, ഹക്കു എന്നിവർക്ക് പ്രത്യേക ആശംസകൾ അറിയിക്കുന്നതാണ് സഞ്ജു പറഞ്ഞു. ടീമിനൊപ്പം എന്നും തന്റെ പിന്തുണ ഉണ്ടായിരിക്കും എന്നു സഞ്ജു പറഞ്ഞു. ഇന്ന് നടക്കുന്ന ഐ എസ് എൽ ഉദ്‌ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എ ടി കെ മോഹൻ ബഗാനെതിരെയാണ് ഇറങ്ങുന്നത്.

Previous articleക്രിക്കറ്റിൽ നിന്ന് റിട്ടയര്‍മെന്റ് പ്രഖ്യാപിച്ച് എബിഡി, ആര്‍സിബിയുമായുള്ള പത്ത് വര്‍ഷത്തെ സഹകരണത്തിന് അവസാനം
Next articleഇന്തോനേഷ്യ മാസ്റ്റേഴ്സിന്റെ സെമിയുറപ്പാക്കി പിവി സിന്ധു