സഞ്ജീവ് സ്റ്റാലിൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു, ഇനി മുംബൈ സിറ്റിയിൽ

യുവതാരം സഞ്ജീവ് സ്റ്റാലിൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. മുംബൈ സിറ്റിയുമായി സഞ്ജീവ് സ്റ്റാലിനെ വിൽക്കാൻ കരാർ ധാരണ ആയെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചു. 21കാരനായ താരത്തെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ട്രാൻസ്ഫർ തുക നൽകിയാലും മുംബൈ സിറ്റി സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിൽ ആയിരുന്നു സ്റ്റാലിൻ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.

സ്റ്റാലിൻ എട്ടു മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞ സീസണിൽ കളിച്ചിരുന്നു. പോർച്ചുഗീസ് ക്ലബായ സി ഡി ഏവ്സിൽ നിന്നായിരുന്നു സ്റ്റാലിൻ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.

ഇന്ത്യൻ യുവ ടീമുകൾക്കായി കളിച്ചിട്ടുള്ള താരമണ് സ്റ്റാലിൻ. ഇന്ത്യക്ക് വേണ്ടി അണ്ടർ 17 ലോകകപ്പിലും കളിച്ചിരുന്നു. ചണ്ഡിഗഡ് അക്കാദമിയിലൂടെ വളർന്ന താരമാണ്. മുമ്പ് രണ്ടു സീസണുകളിലും ഇന്ത്യൻ ആരോസിൽ കളിച്ചിട്ടുമുണ്ട്.