സന്ദീപ് നന്ദി വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ വലകാക്കാൻ

- Advertisement -

 

കേരള ബ്ലാസ്റ്റേഴ്സ് വല കാക്കാൻ തന്റെ 42ആം വയസ്സിൽ വീണ്ടും എത്തുകയാണ് സന്ദീപ് നന്ദി. കേരളത്തിന്റെ മൂന്നാം ഗോൾകീപ്പർക്കായുള്ള അന്വേഷണം അവസാനം കേരളത്തിന് ഏറെ പരിചതമായ സന്ദീപ് നന്ദിയിൽ തന്നെ ചെന്നവസാനിച്ചു. ഡ്രാഫ്റ്റിൽ ആരും വിളിക്കാതിരുന്ന നിന്നിരുന്ന സന്ദീപ് നന്ദിക്ക് കേരളം വീണ്ടും ഐ എസ് എല്ലിൽ ഒരവസരം കൊടുത്തിരിക്കുകയാണ്.

ഡ്രാഫ്റ്റിലൂടെ കേരളം സ്വന്തമാക്കിയ സുഭാഷിഷ് റോയും വിദേശ താരം റചുബ്കയും ടീമിൽ എത്തിയപ്പോൾ യുവ ഗോൾകീപ്പറെയാകും മൂന്നാം ഗോൾകീപ്പറായി കേരളം പരിഗണിക്കുക എന്നായിരുന്നു കരുതിയത്. മലയാളിയായ ഒരു യുവ ഗോൾകീപ്പറുമായി ബ്ലാസ്റ്റേഴ്സ് അന്തിമഘട്ട ചർച്ച വരെ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ആ ശ്രമങ്ങൾ അവസാന ഘട്ടത്തിൽ ഉപേക്ഷിച്ച് ഗ്ലോവ് നന്ദിയെ തിരികെ ഏൽപ്പിക്കാൻ തീരുമാനിക്കുയായിരുന്നു ബ്ലാസ്റ്റേഴ്സ്.

2014 മുതൽ ബ്ലാസ്റ്റേഴ്സിൽ ഉള്ള നന്ദി 18 മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാത്തിട്ടുണ്ട്. ഇത്തവണ ഒന്നാം ഗോൾ കീപ്പറായല്ല നന്ദി എത്തുന്നത്.

ഡ്രാഫ്റ്റിൽ വലിയ തുകയായ 36 ലക്ഷം രൂപയായിരുന്നു നന്ദിക്ക് വിലയിട്ടത്. ആ തുകയിൽ നിന്ന് വലിയ തുക കുറവുള്ള കരാറിലാണ് നന്ദി ഇപ്പോൾ ബ്ലാസ്റ്റേഴ്സുമായി എത്തിയിരിക്കുന്നത്. ബംഗാൾ സ്വദേശിയായ നന്ദി അവസാനമായി സതേർൺ സമിറ്റിയ്ക്കാണ് കളിച്ചത്. മുമ്പ് മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ പോലെയുള്ള വൻ ക്ലബുകളുടെ ഒന്നാം നമ്പറായിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement