ജിങ്കൻ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് വിടില്ല

ജിങ്കൻ ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങൾക്ക് അവസാനമാകും എന്നു. ഈ സീസണിൽ ജിങ്കൻ ക്ലബിന്റെ കൂടെ തന്നെ ഉണ്ടാകുമെന്ന് ക്ലബ് അധികൃതർ തന്നെ ഉറപ്പ് നൽകുന്നു. ഏഷ്യാ കപ്പിലെ മികച്ച പ്രകടനം കണ്ട് ഖത്തറിൽ നിന്നടക്കം ജിങ്കന് ഓഫറുകൾ വന്നിരുന്നു. എന്നാൽ വിദേശത്ത് നിന്നുള്ള ഓഫറുകൾ ഒന്നും ഒരു ഔദ്യോഗികമായ ഓഫറുകൾ അല്ലായിരുന്നു. അതുകൊണ്ട് തന്നെ ക്ലബ് വിടുന്നതിനെ കുറിച്ച് ജിങ്കനും ചിന്തിക്കേണ്ടി വന്നില്ല.

ആകെ ക്ലബിന് ലഭിച്ച ഔദ്യീഗിക ഓഫർ എ ടി കെ കൊൽക്കത്തയിൽ നിന്നായിരുന്നു. എന്നാൽ എത്ര തുക നൽകിയാലും എ ടി കെ കൊൽക്കത്തയ്ക്ക് ജിങ്കനെ നൽകണ്ട എന്ന് ക്ലബ് മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. അടുത്ത സീസണിൽ ജിങ്കൻ ക്ലബ് വിട്ടേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് എങ്കിലും അതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കേണ്ടതില്ല എന്നാണ് ക്ലബിന്റെ പക്ഷം.

നേരത്തെ 2019ൽ കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷം തിരികെ നൽകുകയാണ് തന്റെ ലക്ഷ്യം എന്ന് ജിങ്കൻ പറഞ്ഞിരുന്നു. അത് ക്ലബിൽ താരം തുടരാൻ ആഗ്രഹിക്കുന്നു എന്നതിന്റെ വലിയ തെളിവായിരു‌ന്നു.