ജിങ്കൻ മാറി നിൽക്കും, ഒഗ്ബെചെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ

ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കുന്നത് ജിങ്കൻ ആയിരിക്കില്ല. അവസാന സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് നയിച്ചിരുന്ന ജിങ്കനെ മാറ്റിയ പുതിയ പരിശീലകൻ ഈൽകോ ഷറ്റോരി ഇനി ഒഗ്ബെചെ ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ എന്ന് അറിയിച്ചു. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലും ഷറ്റോരി ഒഗ്ബെചെയെ ആയിരുന്നു ക്യാപ്റ്റനാക്കിയിരുന്നത്. കേരള ബ്ലാസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് സന്ദേശ് ജിങ്കൻ. ജിങ്കൻ നല്ല ക്യാപ്റ്റനാണ് എങ്കിലും കൂടുതൽ പരിചയ സമ്പത്ത് പരിഗണിച്ച് ആണ് ഒഗ്ബെചെയെ ക്യാപ്റ്റനാക്കിയത്.

കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി 12 ഗോളുകൾ നേടിയ താരമാണ് ഒഗ്ബെചെ. മുമ്പ് വൻ ക്ലബുകളായ പി എസ് ജി, മിഡിൽസ്ബ്രോ എന്നീ ക്ലബുകൾക്കായി കളിച്ച പരൊചയവും ഒഗ്ബെചെയ്ക്ക് ഉണ്ട്. ഒഗ്ബെചെ ഷറ്റോരി സഖ്യം കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഐ എസ് എൽ സെമി ഫൈനലിൽ എത്തിച്ചിരുന്നു.

Previous article“ഇന്ററിൽ എത്തിയതോടെ ഫുട്ബോളിനെ വീണ്ടും സ്നേഹിക്കാൻ ആകുന്നു”
Next articleജാവലിനിൽ ദേശീയറെക്കോർഡ് കുറിച്ച് അനു റാണി ഫൈനലിൽ