ജിങ്കനെ സ്വന്തമാക്കാൻ വേണ്ടി ഒരു കൊൽക്കത്തൻ ഡാർബി!

കേരള ബ്ലാസ്റ്റേഴ്സ് വിട്ട സെന്റർ ബാക്ക് ജിങ്കനു വേണ്ടി വൻ ഓഫറുകൾ വാഗ്ദാനം ചെയ്ത് പരസ്പരം പോരാടുകയാണ് കൊൽക്കത്തയിൽ രണ്ട് വലിയ ക്ലബുകളും ഐ എസ് എല്ലിലെ നിലവിലെ ചാമ്പ്യന്മാരായ എടി കെ മോഹൻ ബഗാനും ഐ എസ് എല്ലിലേക്ക് കാലെടുത്ത് വെക്കാൻ ഒരുങ്ങുന്ന ഈസ്റ്റ് ബംഗാളുമാണ് ജിങ്കനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. എ ടി കെ മോഹൻ ബഗാൻ ആണ് മുന്നിൽ എങ്കിലും ഈസ്റ്റ് ബംഗാളിന്റെ പുതിയ ഓഫർ റെക്കോർഡ് തുകയാണെന്നാണ് വാർത്തകൾ.

ഒരു വർഷം 1.8 കോടിയാണ് ഈസ്റ്റ് ബംഗാൾ ജിങ്കൻ വേതനമായി വാഗ്ദാനം ചെയ്യുന്നത്. ഐ എസ് എല്ലിലെ തന്നെ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന താരമായി ജിങ്കനെ മാറ്റുന്ന തരത്തിലുള്ള കരാർ ആണ് ബഗാനും വാഗ്ദാനം ചെയ്തിട്ടുള്ളത്. എന്നാൽ താരം ഇതുവരെ ബഗാന്റെയോ ഈസ്റ്റ്‌ ബംഗാളിന്റെയോ കരാർ അംഗീകരിച്ചിട്ടോ നിരസിച്ചിട്ടോ ഇല്ല. സെപ്റ്റംബർ അവസാന വാരത്തിനകം ജിങ്കൻ തന്റെ പുതിയ ക്ലബ് തിരഞ്ഞെടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനല്ലാതെ വേറൊരു ക്ലബിനായും ജിങ്കൻ ഇതുവരെ കളിച്ചിട്ടില്ല. കഴിഞ്ഞ സീസൺ മുഴുവൻ പരിക്ക് കാരണം നഷ്ടപ്പെട്ട ജിങ്കൻ ഇപ്പോൾ പരിക്ക് മാറി പരിശീലനം ആരംഭിച്ചിട്ടുണ്ട്.

Previous articleമൂന്നാം മത്സരത്തില്‍ ടോം ബാന്റണ്‍ ഓപ്പണ്‍ ചെയ്തേക്കാമെന്ന് സൂചന നല്‍കി ഓയിന്‍ മോര്‍ഗന്‍
Next articleടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ എട്ട് വര്‍ഷത്തില്‍ ആദ്യമായി പൂജ്യത്തിന് പുറത്തായി ഡേവിഡ് വാര്‍ണര്‍