“ക്ലബ്ബിന് പിന്നിൽ എപ്പോഴും നിലകൊള്ളുന്ന കേരളത്തിലെ ജനങ്ങൾക്ക് നന്ദി”

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് വിട്ടുള്ള ജിങ്കന്റെ യാത്ര ഔദ്യോഗികമായി. ക്ലബ് തന്നെ ഔദ്യോഗിക കുറിപ്പിലൂടെ ജിങ്കൻ ക്ലബ് വിടുന്നത് അറിയിച്ചു. താരവും താൻ ക്ലബ് വിടുകയാണെന്ന് പറഞ്ഞു. “ക്ലബിന്റെ ആദ്യ ദിവസം മുതൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഞങ്ങൾ പരസ്പരം വളരാൻ സഹായിച്ചെങ്കിലും ഒടുവിൽ വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു.” ജിങ്കൻ പറഞ്ഞു.

“ഞങ്ങൾ ഒരുമിച്ച് ചില മികച്ച ഓർമ്മകൾ സൃഷ്ടിച്ചിട്ടുണ്ട്. ക്ലബ് മുന്നോട്ട് പോകുന്നതിന് എല്ലാ ആശംസകളും നേരുന്നു.” ജിങ്കൻ പറഞ്ഞു. കേരളത്തിലെ ഫുട്ബോൾ പ്രേമികളോടുള്ള നന്ദിയും ജിങ്കൻ പ്രത്യേകം പരാമർശിച്ചു. “ക്ലബ്ബിന് പിന്നിൽ എപ്പോഴും നിലകൊള്ളുന്ന കേരളത്തിലെ ജനങ്ങളോട് ഒരു പ്രത്യേക പരാമർശം ഉണ്ട്, നിങ്ങൾ എന്നോടും, കെബിഎഫ്സിയോടും കാണിച്ച എല്ലാ സ്നേഹത്തിനും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഭാവിയിലും നിങ്ങൾ ക്ലബ്ബിനെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്.” എന്നും ജിങ്കൻ കൂട്ടിച്ചേർത്തു.

Advertisement