“കേരള ബ്ലാസ്റ്റേഴ്സിനോടുള്ള സ്നേഹം കൊണ്ട് വേതനം കുറച്ച് വരെ കളിച്ചിട്ടുണ്ട്” – ജിങ്കൻ

- Advertisement -

മുൻ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ തനിക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഉന്നയിക്കുന്ന ആരോപണങ്ങളെ തള്ളി രംഗത്ത്. കേരള ബ്ലാസ്റ്റേഴ്സ് വേതനം കുറക്കാൻ പറഞ്ഞതാണ് കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ജിങ്കൻ പോകാൻ കാരണം എന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അത്തരം വാർത്തകൾ ശരിയല്ല എന്ന് ജിങ്കൻ പറഞ്ഞു. കൊറോണ ഒക്കെ വരും മുമ്പ് തന്നെ വേതനം കുറക്കാൻ തയ്യാറായി ഒരു സീസൺ കളിച്ച താരമാണ് താൻ എന്ന് ജിങ്കൻ പറഞ്ഞു. അന്നത് ചെയ്തത് കേരള ബ്ലാസ്റ്റേഴ്സിനോടുള്ള സ്നേഹം കൊണ്ടാണെന്നും ജിങ്കൻ പറഞ്ഞു.

ഈ സീസണിൽ മോഹൻ ബഗാനിലേക്ക് പോകാൻ കാരണം പണം അല്ല എന്ന് ജിങ്കൻ പറഞ്ഞു. താൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ടത് കിരീടങ്ങൾ നേടാൻ ആണ് എന്ന വാർത്തയും ശരിയല്ല എന്ന് ജിങ്കൻ പറഞ്ഞു. അതൊക്കെ കെട്ടുകഥകൾ ആണെന്നാണ് ഇന്ത്യൻ സെന്റർ ബാക്കിന്റെ വാക്കുകൾ. തന്നെ വിമർശിക്കുന്നതും താൻ പരാജയപ്പെടണം എന്ന് ആഗ്രഹിക്കുന്നവരും ഉള്ളത് കൊണ്ട് താൻ പരിശ്രമിക്കുന്നത് കൂടുന്നുണ്ട് എന്നും താൻ ഇതിൽ ഒന്നും തളരില്ല എന്നും ജിങ്കൻ പറഞ്ഞു.

Advertisement