ജിങ്കനെ സ്വന്തമാക്കാൻ എന്തും ചെയ്യാൻ ഒരുങ്ങി മോഹൻ ബഗാൻ

കേരള ബ്ലാസ്റ്റേഴ്സ് വിട്ട സെന്റർ ബാക്ക് ജിങ്കനു വേണ്ടി വൻ ഓഫറുകൾ വാഗ്ദാനം ചെയ്ത് എ ടി കെ മോഹൻ ബഗാൻ രംഗത്ത്. ഐ എസ് എല്ലിലെ തന്നെ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന താരമായി ജിങ്കനെ മാറ്റുന്ന തരത്തിലുള്ള കരാർ ഇപ്പോൾ ബഗാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്ന താരം ഇതുവരെ ബഗാന്റെ കരാർ അംഗീകരിച്ചിട്ടോ നിരസിച്ചിട്ടോ ഇല്ല.

ഐ എസ് എൽ ചാമ്പ്യന്മാരായ എ ടി കെ മോഹൻ ബഗാൻ ഉൾപ്പെടെ നാലു ക്ലബുകൾ ജിങ്കനായി രംഗത്ത് ഉണ്ട്. എ എഫ് സി ചാമ്പ്യൻസ് ലീഗ് കളിക്കുന്ന എഫ് സി ഗോവ, മുമ്പ് ജിങ്കൻ കളിച്ചിട്ടുള്ള ക്ലബ് കൂടിയായ ബെംഗളൂരു എഫ് സി, പിന്നെ ഒഡീഷ എഫ് സി എന്നിവരാണ് ജിങ്കനെ സ്വന്തമാക്കാനായി ഇപ്പോൾ രംഗത്ത് ഉള്ള മറ്റു ക്ലബ്ബുകൾ. ബഗാനിലേക്ക് ജിങ്കൻ പോകാൻ ആണ് കൂടുതൽ സാധ്യത എന്നാണ് റിപ്പോർട്ടുകൾ. ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനല്ലാതെ വേറൊരു ക്ലബിനായും ജിങ്കൻ ഇതുവരെ കളിച്ചിട്ടില്ല.

Previous articleബോർഡർ ഗാവസ്‌കർ ട്രോഫി ആഷസിന് തുല്യം : സ്റ്റീവ് വോ
Next articleസിയെച് ലണ്ടണിൽ, ചെൽസിക്ക് ഒപ്പം ഉടൻ!!