സന്ദേശ് ജിങ്കൻ യൂറോപ്പിലേക്ക്, എ ടി കെ വിടും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെന്റർ ബാക്കായ ജിങ്കൻ തന്റെ യൂറോപ്യൻ സ്വപ്നം പൂർത്തിയാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ്. താരത്തിനായി മൂന്ന് യൂറോപ്യൻ ക്ലബുകൾ രംഗത്തുണ്ട്. ഇതിൽ ഏതെങ്കിലും ഒരു ഓഫർ ജിങ്കൻ സ്വീകരിക്കും. ഗ്രീസ്, ക്രൊയേഷ്യ, ഓസ്ട്രിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് ജിങ്കന് ഓഫറുകൾ ഉള്ളത്.

ജിങ്കന് എ ടി കെ മോഹൻ ബഗാനിൽ ഇനിയും കരാർ ഉണ്ട് എങ്കിലും യൂറോപ്പിൽ നിന്ന് ഓഫർ വന്നാൽ താരത്തെ റിലീസ് ചെയ്തു കൊടുക്കാൻ കരാറിൽ വ്യവ്സ്ഥയുണ്ട്. ജിങ്കൻ ഇതുവരെ എ ടി കെയ്ക്ക് ഒപ്പം പരിശീലനം ആരംഭിച്ചിട്ടില്ല. എ ടി കെയുമായി ചർച്ച ചെയ്ത ശേഷം ജിങ്കൻ ഓഫറുകളോട് പ്രതികരിക്കും. കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ട ജിങ്കൻ നീണ്ട കാലമായി യൂറോപ്പിൽ കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്.