അഭ്യൂഹങ്ങൾക്ക് അവസാനം, ജിങ്കൻ ഇനി മോഹൻ ബഗാൻ താരം!!

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് വിട്ട സെന്റർ ബാക്ക് ജിങ്കനു വേണ്ടിയുള്ള പോരാട്ടം അവസാനിച്ചു. ജിങ്കൻ ഐ എസ് എൽ ചാമ്പ്യന്മാരായ എ ടി കെ മോഹൻ ബഗാനിൽ കരാർ ഒപ്പുവെച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കി. ഐ എസ് എല്ലിലേക്ക് കാലെടുത്ത് വെക്കാൻ ഒരുങ്ങുന്ന ഈസ്റ്റ് ബംഗാളിന്റെ വലിയ ഓഫറുകൾ മറികടന്നാണ് മോഹൻ ബഗാൻ ജിങ്കനെ സ്വന്തമാക്കുന്നത്. അഞ്ചു വർഷത്തെ കരാറിൽ ആകും ജിങ്കൻ മോഹൻ ബഗാനിൽ എത്തുക.

ഒരു വർഷം 1.8 കോടിയോളമാണ് എ ടി കെ മോഹൻ ബഗാൻ ജിങ്കന് വേതനമായി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് വാർത്തകൽ. ഐ എസ് എല്ലിലെ തന്നെ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന താരമായി ജിങ്കൻ ഇതോടെ മാറും. ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനല്ലാതെ വേറൊരു ക്ലബിനായും ജിങ്കൻ ഇതുവരെ കളിച്ചിട്ടില്ല. കഴിഞ്ഞ സീസൺ മുഴുവൻ പരിക്ക് കാരണം നഷ്ടപ്പെട്ട ജിങ്കൻ ഇപ്പോൾ പരിക്ക് മാറി പരിശീലനം ആരംഭിച്ചിട്ടുണ്ട്.

മഞ്ഞ ജേഴ്സിയിൽ അല്ലാതെ ഒരു ജേഴ്സിയിൽ ജിങ്കനെ കാണുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ ദുഖം ഉണ്ടാക്കും. എന്നാൽ രാജ്യത്തെ ഏറ്റവും മികച്ച സെന്റർ ബാക്കിനെ സ്വന്തമാക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് മോഹൻ ബഗാൻ ആരാധകർ.

Advertisement