Site icon Fanport

സന്ദീപ് സിംഗിന്റെ ശസ്ത്രക്രിയ വിജയകരം

കേരള ബ്ലാസ്റ്റേഴ്സ് റൈറ്റ് ബാക്കായ സന്ദീപ് സിങിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തി. ഇന്ന് ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ആരോഗ്യനിലയെ കുറിച്ചുള്ള പുതിയ വാർത്ത പങ്കുവെച്ചത്. ഇനി തിരിച്ചുവരാനുള്ള പ്രയത്നമാണെന്നും തനിക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി പറയുന്നു എന്നും സന്ദീപ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സന്ദീപ് 23 01 27 17 00 45 992

സന്ദീപ് ഇനി ഈ സീസണിൽ കളിക്കില്ല എന്ന് നേരത്തെ വ്യക്തമായിരുന്നു. എഫ്സി ഗോവയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള മത്സരത്തിന് ഇടയിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്ദീപ് സിംഗിന് പരിക്കേറ്റത്.

സന്ദീപ് സിംഗിന് ആങ്കിൾ ഇഞ്ച്വറിയാണ്. പരിക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വലിയ തിരിച്ചടിയാണ്, ഇനി സീസൺ അവസാനം വരെ കേരള ബ്ലാസ്റ്റേഴ്സ് ഖാബ്രയെ ആശ്രയിക്കേണ്ടി വരും. അല്ലായെങ്കിൽ നിശു കുമാർ റൈറ്റ്ബാക്കായി ഇറങ്ങാനും സാധ്യതയുണ്ട്.

Exit mobile version