Picsart 23 01 06 19 49 37 658

സന്ദീപ് സിംഗ് മുംബൈ സിറ്റിക്ക് എതിരെ ഇല്ല

കേരള ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് ബാക്കായ സന്ദീപ് സിംഗ് ഞായറാഴ്ച നടക്കുന്ന മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിൽ ഉണ്ടാകില്ല. കേരള ബ്ലാസ്റ്റേഴ്സും ജംഷദ്പൂരും തമ്മിലുള്ള മത്സരത്തിൽ സന്ദീപ് സിംഗ് ഈ സീസണിലെ നാലാം മഞ്ഞ കാർഡ് വാങ്ങിയിരുന്നു. ഇതൊടെ സന്ദീപ് സിങിന് ഇനി ഒരു മത്സരത്തിൽ സസ്പെൻഷൻ നേരിടേണ്ടി വരും. സന്ദീപിനു പകരം ഖാബ്ര ടീമിൽ എത്തും എന്നാണ് പ്രതീക്ഷ. അവസാന കുറേ മത്സരങ്ങൾ ആയി ഖാബ്രക്ക് ആദ്യ ഇലവനിൽ എത്താൻ ആയിട്ടില്ല.

സന്ദീപ് സിങിന്റെ അഭാവത്തിൽ ആശങ്ക ഇല്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. സന്ദീപിനു പകരം മികവ് കാണിക്കാൻ പറ്റിയ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൽ വേറെയും ഉണ്ട് എന്ന് ഇവാൻ ഇന്ന് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് മികച്ച സ്ക്വാഡ് ആണെന്നും അവസരം ലഭിച്ചാൽ മികവ് കാണിക്കാൻ അവർ കാത്തിരിക്കുക ആണെന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറയുന്നു. സന്ദീപ് പുറത്താകും എങ്കിലും സസ്പെൻഷൻ കഴിഞ്ഞു ഇവാൻ കലിയുഷ്നി ടീമിലേക്ക് തിരികെയെത്തും.

Exit mobile version