Picsart 23 04 06 23 22 28 051

സന്ദീപ് സിംഗ് വീണ്ടും പരിശീലനം ആരംഭിച്ചു

കേരള ബ്ലാസ്റ്റേഴ്സ് റൈറ്റ് ബാക്കായ സന്ദീപ് സിങ് പരിക്ക് മാറി തിരികെയെത്തുന്നു. താരം പരിശീലനം പുനരാരംഭിച്ചു. ജനുവരി മുതൽ താരം പുറത്ത് ഇരിക്കുകയാണ്. ശസ്ത്രക്രിയക്ക് വിധേയനായ താരം ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്.
സന്ദീപ് സിംഗ് സൂപ്പർ കപ്പ് സ്ക്വാഡിൽ ഇടം നേടിയിരുന്നു. സൂപ്പർ കപ്പിലൂടെ താരം കളത്തിലേക്ക് മടങ്ങി എത്തും എന്നാണ് പ്രതീക്ഷ.

എഫ്സി ഗോവയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള ഐ എസ് എൽ മത്സരത്തിന് ഇടയിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്ദീപ് സിംഗിന് പരിക്കേറ്റത്. ആ പരിക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വലിയ തിരിച്ചടിയായിരുന്നു.

Exit mobile version