പുതിയ വിദേശ സ്ട്രൈക്കറർ ഹൈദരബാദിൽ

15172208759986

ഹൈദരബാദ് ഒരു വിദേശ താരത്തെ കൂടെ സൈൻ ചെയ്തിരിക്കുകയാണ്. പുതിയതായയി സ്പാനിഷ് സ്ട്രൈക്കർ ഫ്രാൻ സാൻഡാസ ആണ് ഹൈദരബാദിൽ എത്തിയത്. ഒരു വർഷത്തെ കരാറിൽ ആണ് 35കാരനായ ഫോർവേഡ് എത്തിയിരിക്കുന്നത്. മുമ്പ് ലാലിഗയിൽ ജിറോണയ്ക്ക് വേണ്ടിയൊക്കെ കളിച്ചിട്ടുള്ള താരമാണ് സാൻഡാസ. സ്പാനിഷ് സെഗുണ്ട ഡിവിഷൻ ക്ലബായ‌ അൽകോർകോണിൽ നിന്നാണ് സാൻഡാസ ഇപ്പോൾ ഹൈദരബാദിൽ എത്തിയിരിക്കുന്നത്.

വലൻസിയയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന താരമാണ് സാൻഡാസ. സ്കോട്ടിഷ് ടീമായ ഡുണ്ടീ യുണൈറ്റഡിന് വേണ്ടിയും സാൻഡാസ് മുമ്പ് കളിച്ചിട്ടുണ്ട്. ജിറോണക്ക് വേണ്ടി 25 ഗോളുകളോളം മുമ്പ് സാൻഡാസ് അടിച്ചിരുന്നു. ഏഷ്യയിൽ മുമ്പ് ജപ്പാനിലും ചൈനയിലും സാൻഡാസ കളിച്ചിട്ടുണ്ട്. പുതിയ പരിശീലകൻ എത്തിയ ശേഷം ഹൈദരാബാദ് സൈൻ ചെയ്യുന്ന നാലാമത്തെ വിദേശ താരമാണ് സാൻഡാസ.

Previous articleആർ.സി.ബിക്ക് വേണ്ടി കളി മാറ്റിയത് ചഹാൽ: വിരാട് കോഹ്‌ലി
Next articleമെഗ് ലാന്നിംഗ് മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ ക്യാപ്റ്റന്‍