Site icon Fanport

സന്തോഷ് ട്രോഫിയിൽ തിളങ്ങി സമീർ മുർമുവിനെ ജംഷദ്പൂർ സ്വന്തമാക്കി

ജംഷഡ്പൂർ എഫ്‌സി യുവ ഫോർവേഡ് സമീർ മുർമുവിനെ സ്വന്തമാക്കി. ആർമി റെഡിന്റെ താരമായിരുന്ന സമിറിനെ ഫ്രീ ട്രാൻസ്ഫറിൽ ആണ് ജംഷദ്പൂർ സൈൻ ചെയ്യുന്നത് എന്ന് Khel Now റിപ്പോർട്ട് ചെയ്യുന്നു. ജംഷഡ്പൂരിലെ ബെക്കോ പഞ്ചായത്ത് സ്വദേശിയാണ് സമീർ.

സമീർ മുർമു 24 07 01 16 20 30 648

സമീർ ഫോർവേഡ് ലൈനിൽ എവിടെയും കളിക്കാൻ കഴിവുള്ള താരമാണ്. 2023-24 സന്തോഷ് ട്രോഫിയിൽ 22 കാരനായ ഫോർവേഡ് 10 ഗോളുകൾ നേടിയിരുന്നു. ആ പ്രകടനം കൊണ്ട് ടൂർണമെൻ്റിലെ കളിക്കാരനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യ അണ്ടർ 23 ടീമിലേക്കും അവസരം കിട്ടിയിരുന്നു.

ടാറ്റ സ്റ്റീൽ റൂറൽ ഡെവലപ്‌മെൻ്റ് നടത്തുന്ന ഫുട്‌ബോൾ ഫീഡർ സെൻ്ററിലാണ് ആദിവാസി കൂടിയായ സമീർ തൻ്റെ ഫുട്‌ബോൾ ജീവിതം ആരംഭിച്ചത്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ട് വന്ന് ഇപ്പോൾ ഐ എസ് എൽ വരെ എത്തിയിരിക്കുന്ന സമീറിന്റെ യാത്ര ആദിവാസി സമൂഹത്തിലെ കായികതാരങ്ങൾക്ക് വലിയ ഊർജ്ജമാകും.

Exit mobile version