
നേരത്തെ റിപ്പോർട്ട് ചെയ്ത പോലെ ഐ.എസ്.എല്ലിൽ 6 വിദേശ താരങ്ങളിൽ നിന്ന് 5 ആയി കുറച്ചിരുന്നു. പുതിയ തീരുമാനപ്രകാരം ഇനി മുതൽ ഐ ലീഗിൽ 4 വിദേശ താരങ്ങൾ എന്നത് 5 ആക്കി ഉയർത്തും. സമാന്തര ലീഗ് വരുമ്പോൾ പ്രമുഖ ഇന്ത്യൻ താരങ്ങളെലാം ഐ എസ് എല്ലിൽ കളിക്കാൻ സാധ്യത ഉണ്ട്. അത്കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ എ ഐ എഫ് എഫിനെ പ്രേരിപ്പിക്കുന്നത്. ഈ നിയമം വരുന്നതോടെ രണ്ട് ലീഗിനും തുല്യശക്തി ആയി മാറാൻ കഴിയും.
പക്ഷെ ഐ എസ് എല്ലിന് എ എഫ് സി സ്ലോട്ട് കിട്ടുകയാണെങ്കിൽ എ എഫ് സി കപ്പ് കളിക്കാൻ 5 വിദേശ താരങ്ങൾ എന്നുള്ളത് എ എ ഫ് സി നിയമ പ്രകാരം 4 ആക്കി ചുരുക്കേണ്ടി വരും. ഐ എസ് എൽ ഗവേർണിംഗ് കൗൺസിലിനു ശേഷം ഇതിൽ അന്തിമ തീരുമാനം ഉണ്ടാകും.
കൂടുതൽ വാർത്തകൾക്ക് : https://www.facebook.com/SouthSoccers
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial