സാലറി ക്യാപ് മറികടന്നാൽ ഐ എസ് എൽ ക്ലബുകളുടെ പോയിന്റ് കുറക്കും

ഐ എസ് എല്ലിലെ സാലറി ക്യാപ് പല ക്ലബുകളും പാലിക്കുന്നില്ല എന്ന വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കടുത്ത നടപടികൾ എടുക്കാൻ ഐ എസ് എൽ ഒരുങ്ങുന്നു എന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സാലറി കാപ്പിനു മുകളിൽ പണം ചിലവഴിച്ചാൽ ക്ലബുകൾക്ക് വിലക്കും അവരുടെ പോയിന്റ് കുറക്കാനും ആണ് എഫ് എസ് ഡി എൽ ആലോചിക്കുന്നത്. ഇപ്പോൾ 16.5 കോടിയാണ് വേതനമായി ഒരു ഐ എസ് എൽ ക്ലബിന് ഒരു സീസണിൽ ചിലവഴിക്കാൻ പറ്റുന്നത്.

എന്നാൽ പല ക്ലബുകളും ഇത് പാലിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. ട്രാൻസ്ഫർ തുകയും ലോ‌ൺ തുകയും ഈ വേതനബില്ലിൽ വരുന്നില്ല എന്നത് ക്ലബുകൾക്ക് സൗകര്യമാകുന്നുണ്ട്. ലോൺ തുക വേതനം തന്നെ ആണ് എന്നത് കണക്കിലെടുക്കാത്ത സാലറി ക്യാപ് മറികടക്കാൻ ക്ലബുകളെ സഹായിക്കുന്നുണ്ട്. ഇതിനിടയിൽ മൂന്ന് ഐ എസ് എൽ ക്ലബുകൾ സാലറി ക്യാപ്പ് എടുത്ത് കളയണം എന്ന ആവശ്യവുമായി എഫ് എസ് ഡി എല്ലിനെ സമീപിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Exit mobile version