Site icon Fanport

സലാം രഞ്ജൻ സിംഗ് എ ടി കെയിൽ

ഈസ്റ്റ് ബംഗാളിന്റെ സെന്റർ ബാക്ക് ആയിരുന്ന സലാം രഞ്ജൻ സിങിനെ എ ടി കെ സ്വന്തമാക്കി. 23കാരനായ രഞ്ജൻ സിംഗ് ഈസ്റ്റ് ബംഗാളുമായി 2 വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനായി തകർപ്പൻ പ്രകടനം തന്നെ സലാം രഞ്ജൻ കാഴ്ച വെച്ചിരുന്നു. ഐ ലീഗിൽ കഴിഞ്ഞ സീസണിലെ എല്ലാ മത്സരത്തിലും ഈസ്റ്റ് ബംഗാൾ ജേഴ്സിയിൽ താരം ഉണ്ടായിരുന്നു.

മുമ്പ് ബെംഗളൂരു എഫ് സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ക്ലബുകളിലും സലാം കളിച്ചിട്ടുണ്ട്. പൂനെ എഫ് സിയുടെ യുവ ടീമിലൂടെ വളർന്നു വന്ന താരമാണ് സലാം രഞ്ജൻ‌. ഇന്ത്യൻ ദേശീയ ടീമിനായി പത്തിൽ അധികം മത്സരങ്ങളും സലാം രഞ്ജൻ കളിച്ചിട്ടുണ്ട്.

Exit mobile version