സത്യസെൻ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ വിങ്ങറായ സത്യസെൻ സിങ് കേരള ബ്ലാസ്റ്റേഴ്സ് വിടും. താരത്തെ ലോൺ അടിസ്ഥാനത്തിൽ ഹൈദരബാദ് സിറ്റി സ്വന്തമാക്കും. സത്യസെൻ അവസാന രണ്ടു വർഷമായി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്. താരത്തിന് പക്ഷെ ഈ സീസണിൽ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല.

29കാരനായ മണിപ്പൂർ സ്വദേശി നോർത്ത് ഈസ്റ്റിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. മുമ്പ് ഡെൽഹി ഡൈനാമോസിനായും താരം കളിച്ചിട്ടുണ്ട്. ഐ ലീഗിൽ ഡി എസ് കെ ശിവജിയൻസിനായും സാൽഗോക്കറിനായും അദ്ദേഹം കളിച്ചിട്ടുണ്ട്. റോയൽ വാഹിങ്ദോഹിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്.