സാഹിൽ ഇനി ഹൈദരബാദ് എഫ് സിയിൽ

- Advertisement -

മുൻ എഫ് സി ഗോവ മിഡ്ഫീൽഡർ സാഹിൽ ടവോര ഇനി ഹൈദരബാദ് എഫ് സിയിൽ. 23കാരനായ താരം ഒരു വർഷത്തെ കരാറിൽ ആണ് ഒപ്പുവെച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ പോർച്ചുഗലിൽ ആയിരുന്നു സാഹിൽ കളിച്ചത്. പോർച്ചുഗലിൽ നാലാം ഡിവിഷൻ ക്ലബായ അല്വരെംഗ ക്ലബിലായിരുന്നു സാഹിൽ കളിച്ചിരുന്നത്.

മുമ്പ് ഐ എസ് എല്ലിൽ എഫ് സി ഗോവ, മുംബൈ സിറ്റി എന്നീ ക്ലബുകൾക്കായി സാഹിൽ കളിച്ചിട്ടുണ്ട്. ഡെമ്പോ, സീസ ഫുട്ബോൾ അക്കാദമികൾക്കായി കളിച്ച് വളർന്ന താരമാണ് സാഹിൽ.

Advertisement