സാഹിലിനെ ആർക്കും കൊടുക്കില്ല, മോഹൻ ബഗാനിൽ മൂന്ന് വർഷത്തെ കരാർ

- Advertisement -

മോഹൻ ബഗാൻ യുവതാരം എസ് കെ സാഹിലിനെ ക്ലബ് ആർക്കും വിട്ടു കൊടുക്കില്ല. സാഹിൽ ക്ലബിൽ പുതിയ കരാറ്റ് ഒപ്പുവെച്ചതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മൂന്ന് വർഷത്തെ കരാറിലാണ് സാഹിൽ ഒപ്പുവെച്ചത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ക്ലബുകൾ സാഹിലിനായി ശ്രമങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ സീസണിൽ വികൂനയുടെ കീഴിൽ സാഹിൽ ഗംഭീര പ്രകടനം തന്നെ നടത്തിയിരുന്നു.

20കാരനായ സാഹിലിന്റെ മധ്യനിരയിലെ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ തന്നെ മികച്ച ടാലന്റുകളിൽ ഒന്നായാണ് സാഹിലിനെ കണക്കാക്കുനത്. ഐ ലീഗിൽ കഴിഞ്ഞ സീസണിൽ എല്ലാ മത്സരത്തിലും സാഹിൽ മോഹൻ ബഗാൻ നിരയിൽ ഉണ്ടായിരുന്നു. ലീഗ് കിരീടത്തിലും സാഹിലിന്റെ പ്രകടനം നിർണായകമായിരുന്നു. ഐ എസ് എല്ലിലും മികച്ച പ്രകടനം നടത്താൻ ഈ യുവതാരത്തിന് ആകുമെന്നാണ് പ്രതീക്ഷ.

Advertisement