“ഇത് എപ്പോഴും പറയണം” കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ട്രോളി യുവതാരം സഹൽ

- Advertisement -

താരങ്ങളെ ഒരു ദയയും ഇല്ലാതെ വിമർശിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ട്രോളിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദ്. ഇന്ന് സി കെ വിനീത് ഇൻസ്റ്റാഗ്രാം ലൈവ് ആയി വന്നപ്പോൾ ആയിരുന്നു സഹലിന്റെ രസകരമായ മറുപടി. ‘സലഹലിക്ക പൊളിയാണ്’ എന്ന ആരാധകന്റെ കമന്റ് സി കെ വിനീത് സഹലിനോട് പറഞ്ഞപ്പോൾ ആരാധകരോട് നന്ദി പറഞ്ഞ സഹൽ, ഉടൻ തന്നെ “ഇത് എപ്പോഴും പറയണം ഇങ്ങനെ” എന്നും കൂടെ ആരാധകനോട് പറഞ്ഞു.

ഈ മറുപടിയോടെ സി കെ വിനീത് അടക്കം പൊട്ടിചിരിച്ചു പോയി. സ്നേഹം ഒരു പാട് കിട്ടുന്നതു പോലെ തന്നെ ഒരു ദയയും ഇല്ലാത്ത വിമർശനങ്ങളും നേരിടേണ്ടി വരുന്നവരാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. ഈ വേദനയാണ് സഹൽ രസകരമായ മറുപടിയിൽ ഉൾക്കൊള്ളിച്ചത്.

Advertisement