“യൂറോപ്പിൽ കളിക്കണം എന്നത് തന്റെയും സ്വപ്നം, സഹൽ ജർമ്മനിയിൽ എത്തും”

കേരള ബ്ലാസ്റ്റേഴ്സ് വിട്ട മുൻ ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ തന്റെ ചെറുപ്പം മുതൽ ഉള്ള ആഗ്രഹമാണ് യൂറോപ്പിൽ കളിക്കുക എന്ന് വ്യക്തമാക്കി. ബ്ലാസ്റ്റേഴ്സ് വിട്ട ജിങ്കൻ വിദേശ ക്ലബുകളിലേക്ക് പോകും എന്ന് അഭ്യൂഹം ഉയരുന്ന സമയത്താണ് ഇത്തരത്തിൽ ഒരു പ്രതികരണം വരുന്നത്. യൂറോപ്പിൽ പോകണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും അത് എല്ലാവർക്കും നടക്കില്ല എന്ന് ജിങ്കൻ പറയുന്നു.

യൂറോപ്പിലെ ഫുട്ബോൾ നിലവാരം നമ്മളെക്കാൾ ഏറെ മുകളിലാണ്. അതുകൊണ്ട് തന്നെ അവിടെ എത്തിയാലും കളിക്കാൻ കഴിയണമെങ്കിൽ ഒരുപാട് പരിശ്രമിക്കേണ്ടി വരും. ജിങ്കൻ പറഞ്ഞു. എന്നാൽ പുതിയ തലമുറയിൽ നിന്ന് താരങ്ങൾ യൂറോപ്പിലേക്ക് എത്തും എന്ന് ജിങ്കൻ പറയുന്നു. സഹൽ അബ്ദുൽ സമദ്, അനിരുദ്ധ താപ എന്നിവർക്ക് ഒക്കെ യൂറോപ്പിൽ കളിക്കാൻ ആകും. കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ താപയെ സ്പെയിനിലും സഹലിനെ ജർമ്മനിയിലും കാണാം എന്നും ജിങ്കൻ പറഞ്ഞു.

Previous articleഇറാൻ ദേശീയ ടീമിന്റെ സെന്റർ ബാക്ക് എഫ് സി ഗോവയിലേക്ക്
Next articleകോറോ എഫ് സി ഗോവയിൽ തന്നെ തുടരും, പുതിയ കരാർ ഒപ്പുവെക്കും