സഹലിന്റെ ഒരൊറ്റ പാസ്, രാഹുലിന്റെ ഒരൊറ്റ സ്ട്രൈക്ക്!! കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ

ഐ എസ് എല്ലിൽ ഇന്ന് ഹൈദരബാദിൽ നടക്കുന്ന മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ. സഹലിനെയും രാഹുക് കെപിയെയും ആദ്യ ഇലവനിൽ എത്തിച്ചതിനുള്ള ഫലം കിട്ടുന്നതാണ് ആദ്യ പകുതിയിൽ കണ്ടത്. കളിയുടെ 32ആം മിനുട്ടിൽ ആയിരുന്നു ബ്ലാസ്റ്റേഴ്സിനെ മുന്നിൽ എത്തിച്ച സുന്ദര ഗോൾ പിറന്നത്.

സഹൽ അബ്ദുൽ സമദിന്റെ ഒരു വേൾഡ് ക്ലാസ് പാസ് ഒരു ഗംഭീര ഫിനിഷിലൂടെ രാഹുൽ കെ പി വലയിൽ എത്തിക്കുകയായിരുന്നു. സഹലിനെ പോലൊരു കളിക്കാരന് ഒരു നിമിഷം മാത്രം മതി കളി മാറ്റാൻ എന്നത് തെളിയിക്കുന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോൾ. ഹൈദരബാദിന്റെ ദയനീയ പിച്ച് മത്സരത്തിലെ പാസിങിനെ വളരെ മോശമായി ബാധിക്കുന്നുണ്ട്.

Exit mobile version