“സഹൽ അബ്ദുൽ സമദിനെ ബെംഗളൂരുവിൽ എത്തിക്കാൻ എന്തും ചെയ്യും”

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവപ്രതീക്ഷയായ സഹൽ അബ്ദുൽ സമദിനെ ബെംഗളൂരു എഫ് സിയിൽ എത്തിക്കാൻ എന്തു ചെയ്യാനും താൻ ഒരുക്കമാണ് എന്ന് ബെംഗളൂരു എഫ് സി ഉടമ പാർഥ് ജിൻഡാൽ. ഇൻസ്റ്റഗ്രാമിലായിരുന്നു സഹലിനോടുള്ള താല്പര്യം അദ്ദേഹം വ്യക്തമാക്കിയത്. സഹൽ ഇന്ത്യയിലെ മികച്ച ടാലന്റുകളിൽ ഒന്നാണ് തനിക്ക് ഏറെ പ്രിയപ്പെട്ട താരമാണെന്നും ജിൻഡാൽ പറഞ്ഞു.

സഹലിനെ സ്വന്തമാക്കാൻ എത്ര പണവും ചെലവഴിക്കാൻ തയ്യാറാണ്. താരത്തിനെ സ്വന്തമാക്കാൻ എന്തും ചെയ്യാം. പക്ഷെ കേരള ബ്ലാസ്റ്റേഴ്സ് സഹലിനെ വിട്ടുതരും എന്ന് തോന്നുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. സഹൽ, ആഷിഖ്, ഛേത്രി, ഉദാന്ത എന്നിവർ ഒകെ ബെംഗളൂരു എഫ്സിയിൽ കളിച്ചാൽ അതെത്ര വലിയ സന്തോഷം നൽകും എന്ന് ജിൻഡാൽ ഓർമ്മിപ്പിക്കുന്നു. ഒരിക്കൽ 11 ഇന്ത്യൻ താരങ്ങളെ വെച്ച് ഐ എസ് എൽ കിരീടം നേടുകയാണ് തന്റെ ലക്ഷ്യം എന്നും ജിൻഡാൽ പറഞ്ഞു.