Picsart 23 06 12 17 40 59 969

സഹൽ അബ്ദുൽ സമദിനു വേണ്ടി ഐ എസ് എല്ലിൽ നിന്ന് രണ്ടു വലിയ ഓഫറുകൾ, പക്ഷെ കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ താരം തുടരും

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായ സഹൽ അബ്ദുൽ സമദിനായി ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ട് പ്രധാന ക്ലബുകൾ രംഗത്ത് ഉള്ളതായി IFT ന്യൂസ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. സഹലിനായി ചെന്നൈയിനും മുംബൈ സിറ്റിയും ആണ് രംഗത്ത് ഉണ്ടായിരുന്നത്‌. ഇരു ക്ലബുകളും സഹലിനു മുന്നിൽ വലിയ ഓഫർ തന്നെ വെച്ചു. എന്നാൽ സഹൽ ഈ ഓഫറുകൾ സ്വീകരിച്ചില്ല. താരം കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാൻ ആണ് ആഗ്രഹിക്കുന്നു.

2025വരെയുള്ള കരാർ സഹലിന് കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ട്. 26കാരനായ സഹൽ കേരള ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 96 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. 10 ഗോളുകളും 8 അസിസ്റ്റും ഐ എസ് എല്ലിൽ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സഹലിന് അത്ര മികച്ച സീസൺ ആയിരുന്നില്ല. താരം അടുത്ത സീസണിൽ മികച്ച ഫോമിലേക്ക് തിരികെ വരും എന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. 2017 മുതൽ സഹൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്.

Exit mobile version