സഹൽ ആദ്യ ഇലവനിൽ, നോർത്ത് ഈസ്റ്റിനെതിരായ ലൈനപ്പ് പ്രഖ്യാപിച്ചു

ഐ എസ് എല്ലിലെ ഈ സീസണിലെ പത്താം മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചു. ഇന്ന് ഹോം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്നും മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. സഹൽ അബ്ദുൽ സമദ് ഇന്ന് ആദ്യ ഇലവനിൽ ഇടം നേടി. ക്യാപ്റ്റൻ ഒഗ്നെചെ മുന്നിൽ ഉണ്ട് എങ്കിലും മെസ്സി ഇന്ന് ബെഞ്ചിൽ ആണ്‌. രാഹുൽ കെപി, സുയിവർലൂൺ എന്നിവർ പരിക്ക് മാറി ബെഞ്ചിൽ എത്തിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ്; രെഹ്നേഷ്, ജെസ്സെൽ, ഡ്രൊബരോവ്,രാജു, റാകിപ്, ആർകസ്, മുസ്തഫ, സഹൽ, സത്യസെൻ, പ്രശാന്ത്, ഒഗ്ബെചെ

Exit mobile version