“സഹൽ ഇന്ത്യയുടെ കേരള ബ്ലാസ്റ്റേഴ്സിന്റെയും പ്രധാന താരമാവാൻ ഭാവിയുള്ള താരം”

Img 20211118 172258
Credit: Twitter

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം സഹൽ അബ്ദുൽ സമദിന് വലിയ ഭാവി ഉണ്ട് എന്ന് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ഇവാൻ വുകമാനോവിച്. സഹലിനെ ഏതു പൊസിഷനിൽ കളിപ്പിക്കും എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ഇവാൻ. സഹലിന് ഇന്ത്യൻ ദേശീയ ടീമിന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും പ്രധാന താരമായി മാറാനുള്ള പൊടൻഷ്യൽ ഉണ്ട് എന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറയുന്നു.

സഹലിനും ലൂണയ്ക്കും കുറെ പൊസിഷനിൽ കളിക്കാൻ ഉള്ള കഴിവുണ്ട്. ഇരുവരെയും വ്യത്യസ്ത പൊസിഷനിൽ പരീക്ഷിക്കും എന്നും അദ്ദേഹം പറഞ്ഞു. ശരിയായ പൊസിഷനും ആദ്യ ഇലവനും പതിയെ കണ്ടെത്തും എന്നും ഇവാൻ പറയുന്നു. കഴിഞ്ഞ സീസണിൽ സഹൽ വിങ്ങുകളിൽ ആയിരുന്നു കൂടുതൽ സമയം കളിച്ചിരുന്നത്. താരത്തിന് കഴിഞ്ഞ സീസണിൽ അധികം നന്നായി കളിക്കാനും ആയിരുന്നില്ല.

Previous articleകാണേണ്ടത് കാണണം!! അർജന്റീന ബ്രസീൽ മത്സരം നിയന്ത്രിച്ച റഫറിമാരെ സസ്പെൻഡ് ചെയ്തു!!
Next articleകമന്ററിയിലെ ഇതിഹാസം, ഇന്ത്യൻ ഫുട്ബോളിന്റെ എൻസൈക്ലോപീഡിയ നോവി കപാഡിയ അന്തരിച്ചു