ഗോളടിച്ച് സഹലും ഹൂപ്പറും, കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെ തകർത്തു

Img 20201114 184055
- Advertisement -

പ്രീസീസണിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര വിജയം. ഇന്ന് നടന്ന മത്സരത്തിൽ ജംഷദ്പൂരിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് ഏറ്റ പരാജയത്തിന്റെ നിരാശ ഈ ഗംഭീര വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് മാറ്റിയിരിക്കുകയാണ്. സഹൽ അബ്ദുൽ സമദും ഗാരി ഹൂപ്പറും ആണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോളുമായി തിളങ്ങിയത്.

സഹൽ ഗോൾ സ്കോർ ചെയ്തത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കൂടുതൽ സന്തോഷം നൽകും. കിബു വികൂനയ്ക്ക് കീഴിൽ സഹൽ തന്റെ പഴയ ഫോമിലേക്ക് എത്തും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. സ്ട്രൈകർ ഗാരി ഹൂപ്പർ ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഗോൾ നേടുന്നത്. ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ വന്നത്. പ്രീസീസണിൽ നാലു മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് 2 വിജയവും ഒരു സമനിലയും ഒരു പരാജയവുമാണ് നേടിയത്. ഇനി ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെ നേരിടും.

Advertisement