സഹലിനെ ഇങ്ങനെ പുകഴ്ത്തി സമ്മർദ്ദത്തിൽ ആക്കരുത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം സഹൽ അബ്ദുൽ സമദിന് കൂടുതൽ സമ്മർദ്ദങ്ങൾ നൽകുന്നത് നല്ലതല്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി. പ്രമുഖ ഇന്ത്യൻ മാധ്യമമായ ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് സഹലിനെ കുറിച്ച് ഷറ്റോരി പറഞ്ഞത്. ഒരോ ദിവസവും സഹലിനെ കുറിച്ച് പുതിയ പുതിയ ലേഖനങ്ങൾ വരികയാണെന്നും അത് അദ്ദേഹത്തിന് കൂടുതൽ സമ്മർദ്ദം നൽകുമെന്നും ഷറ്റോരി പറഞ്ഞു.

സഹലിന് കൂടുതൽ പരിശീലനവും സമയവും വേണമെന്നും എന്നാൽ മാത്രമെ സഹലിന്റെ യഥാർത്ഥ ടാലന്റ് പുറത്ത് വരൂ എന്നും അദ്ദേഹം പറഞ്ഞു. ഒരു ഡയമണ്ട് ആണ് സഹൽ എന്നും അദ്ദേഹം പറഞ്ഞു. സഹലിന് ശരിക്കുള്ള പരിശീലനം ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് തനിക്ക് തോന്നുന്നത് എന്നും ഷറ്റോരി പറഞ്ഞു.

Previous articleഅലിസൺ പരിക്ക് മാറി എത്തുന്നു!!
Next articleമലയാളികളുടെ കരുത്തിൽ ത്രിപുര ലീഗ് സ്വന്തമാക്കി അഖേയ ചലോ സംഘ എഫ് സി