“സഹൽ അടക്കമുള്ള യുവതാരങ്ങൾക്ക് അവസരം ലഭിക്കും, അതുവരെ ക്ഷമ വേണം”

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരങ്ങൾക്കുള്ള അവസരം അവർക്ക് കിട്ടും എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി. ഇന്നലെ എ ടി കെ കൊൽക്കത്തയ്ക്ക് എതിരായ മത്സരത്തിൽ സഹലിനെ കളിപ്പിച്ചേ ഇല്ലായിരുന്നു. സഹൽ മികച്ച ടാലന്റാണ്. തനിക്ക് സഹലിനോട് യാതൊരു വിരോധവുമില്ല. ഷറ്റോരി പറഞ്ഞു. സഹൽ നല്ല ഭാവനയുള്ള കളിക്കാരൻ ആണ്. പ്രതിരോധവും അറ്റാക്കും ഒക്കെ നന്നായി മനസ്സിലാക്കാൻ സഹലിനാകുന്നുണ്ട്. ഷറ്റോരി പറഞ്ഞു.

താൻ 25 വർഷമായി പരിശീലകനായി പ്രവർത്തിക്കുന്നു. അതുകൊണ്ട് തന്നെ തനിക്ക് അറിയാം എങ്ങനെ ഒരു കളിക്കാരനെ വളർത്തി കൊണ്ടു വരണം എന്നും ഷറ്റോരി പറഞ്ഞു. യുവതാരങ്ങൾക്ക് ക്ഷമയാണ് വേണ്ടത്. തന്റെ ടീം തന്റെ ടാക്ടിക്സിലേക്ക് വന്നാൽ സഹലിന് കുറച്ചു കൂടെ നന്നായി കളിക്കാൻ ആകും എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.

Advertisement