സഹൽ ആദ്യ ഇലവനിൽ ഇല്ലാത്തതെന്ത്? കാരണം വ്യക്തമാക്കി ഷറ്റോരി

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം സഹൽ അബ്ദുൽ സമദ് ഇന്നലെ ആദ്യ ഇലവനിൽ ഇറങ്ങാതിരുന്നത് എന്തെന്ന് പരിശീലകൻ ഷറ്റോരി വ്യക്തമാക്കി. ഇന്നലെ എ ടി കെയ്ക്ക് എതിരായ മത്സരത്തിൽ സഹലിന് ബെഞ്ചിൽ ആയിരുന്നു സ്ഥാനം. സഹൽ മികച്ച താരം തന്നെയാണെന്നും എന്നാൽ സഹൽ പ്രീസീസണിൽ നാല് ആഴ്ചയോളം ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നില്ല എന്നും അതാണ് ആദ്യ ഇലവനിൽ ഇല്ലാതിരിക്കാൻ കാരണം എന്നും ഷറ്റോരി പറഞ്ഞു. ഇന്ത്യൻ ക്യാമ്പിലായിരുന്ന സഹൽ അവസാന പ്രീസീസൺ മത്സരങ്ങളിലും ഉണ്ടായിരുന്നില്ല.

താൻ കളിക്കുന്ന ശൈലിയിലേക്ക് സഹൽ എത്താൻ സമയം എടുക്കും. സഹലിന് മാത്രമല്ല കുറച്ച് താരങ്ങൾക്ക് ആ സമയം ആവശ്യമാണെന്ന് ഷറ്റോരി പറഞ്ഞു. ഇന്നലെ സഹൽ ആദ്യ ഇലവനിൽ വന്നില്ലെങ്കിലും പകരം 19കാരനായ ജീക്സൺ ടീമിൽ എത്തിയിരുന്നു. ജീക്സൺ പ്രീസീസണിലും ട്രെയിനിങ്ങിലും നടത്തിയ മികവാണ് താരം ആദ്യ ഇലവനിൽ എത്താനുള്ള കാരണമെന്നു ഷറ്റോരി പറഞ്ഞു.

Advertisement