Picsart 23 09 22 08 12 44 585

സച്ചിൻ സുരേഷ് തന്നെയാകും കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ എന്ന സൂചനയുമായി സഹ പരിശീലകൻ

ഐ എസ് എല്ലിൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാത്ത സച്ചിൻ സുരേഷ് തന്നെയാകും കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ എന്ന സൂചനയുമായി സഹപരിശീലകൻ ഫ്രാങ്ക് ദോവൻ. ഇന്നലെ ബെംഗളൂരു എഫ് സിക്ക് എതിരെ മികച്ച പ്രകടനം നടത്തിൻ വിമർശകരെ കൊണ്ട് കയ്യടിപ്പിക്കാൻ സച്ചിന് ആയിരുന്നു‌. മികച്ച സേവുകൾ നടത്തി പലപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനാകാൻ സച്ചിന് ആയി.

സച്ചിൻ കഴിഞ്ഞ സീസൺ മുതൽ ഫസ്റ്റ് ടീമിനൊപ്പം ഉണ്ടായിരുന്നു. സച്ചിനെ ആദ്യ ഇലവന ഇറക്കാൻ ആണ് ഇപ്പോൾ ടീമിന്റെ തീരുമാനം. നമ്മുടെ ഗോൾ ഡിപാർട്മെന്റ് ടീം സച്ചിനെ ആണ് ഇപ്പോൾ ഒന്നാം നമ്പർ ആയി കാണുന്നത്‌ ഫ്രാങ്ക് ദോവൻ പറയുന്നു.

കരൺജിതിന്റെ പരിചയസമ്പത്തും ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ഉണ്ട്. പരിചയ സമ്പത്തിന്റെയും യുവത്വത്തിന്റെയും ഒരു നല്ല മിക്സ് ഗോൾ കീപ്പിങിൽ ബ്ലാസ്റ്റേഴ്സിന് ഉണ്ട് എന്നും കോച്ച് പറഞ്ഞു. സച്ചിന് വലിയ ഭാവി തങ്ങൾ കാണുന്നു എന്നും ദോവൻ കൂട്ടിച്ചേർത്തു.

Exit mobile version