Site icon Fanport

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി ഗോൾ കീപ്പർ സച്ചിൻ സുരേഷ് കരാർ നീട്ടി

കൊച്ചി, ജൂലൈ 17, 2023: ഗോൾകീപ്പർ സച്ചിൻ സുരേഷ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി ക്ലബ് സ്ഥിരീകരിച്ചു. 2026 വരെയുള്ള കരാർ ആണ് താരം ഒപ്പുവെച്ചത്. തൃശൂർ സ്വദേശിയാണ് സച്ചിൻ സുരേഷ്.

സച്ചിൻ സുരേഷ് 23 07 17 15 45 55 741

22-കാരൻ ഇതിനകം അണ്ടർ -17, അണ്ടർ -20 തലങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ നടന്ന നെക്സ്റ്റ് ജെൻ കപ്പ് പോലുള്ള ഡെവലപ്മെന്റ് ടൂർണമെന്റുകളിലും സച്ചിൻ സുരേഷ് തന്റെ കഴിവുകൾ പ്രകടിപ്പിച്ചിട്ടുണ്ട്. 2023ലെ ഹീറോ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ടീമിനായി അരങ്ങേറ്റം കുറിച്ചു. ഗിൽ ക്ലൻ വിട്ടത് കൊണ്ട് സച്ചിൻ സുരേഷിന് ഈ സീസണിൽ കൂടുതൽ അവസരം ലഭിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

എഫ് സി കേരളയിൽ നിന്നായിരുന്നു സച്ചിൻ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. കൂടാതെ മുമ്പ് കേരള സന്തോഷ് ട്രോഫി ടീമിലും സ്ഥാനം നേടിയിട്ടുണ്ട്.

Exit mobile version