Picsart 23 07 17 17 58 06 555

റോയ് കൃഷ്ണ ഇനി ഒഡീഷ എഫ് സിക്കായി ഗോളടിക്കും

സ്ട്രൈക്കർ റോയ് കൃഷ്ണ ഇനി ഒഡീഷ എഫ് സിയിൽ. താരത്തിന്റെ സിഅനിംഗ് ഇന്ന് ഒഡീഷ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു വർഷത്തെ കരാറിൽ ആണ് റോയ് കൃഷ്ണ ഒഡീഷയിൽ എത്തുന്നത്. കഴിഞ്ഞ സീസൺ അവസാനത്തോടെ താരം ബെംഗളൂരു എഫ് സി വിടുന്നതായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു റോയ് കൃഷ്ണ ബെംഗളൂരു എഫ് സിയിൽ എത്തിയത്.

ബെംഗളൂരുവിനെ ഐ എസ് എല്ലിലും സൂപ്പർ കപ്പിലും ഫൈനലിൽ എത്തിക്കുന്നതിൽ റോയ് കൃഷ്ണ നല്ല പങ്കുവഹിച്ചിരുന്നു. ഐ എസ് എല്ലിൽ ഈ സീസണിൽ 22 മത്സരങ്ങളിൽ 6 ഗോളുകളും അഞ്ച് അസിസ്റ്റും സംഭാവന ചെയ്തിരുന്നു.

35കാരനായ റോയ് കൃഷ്ണ മോഹൻ ബഗാനൊപ്പം 2019-20 സീസണിൽ ഐ എസ് എൽ കിരീടം നേടിയിരുന്നു. അവർക്ക് ഒപ്പം 66 മത്സരങ്ങൾ കളിച്ച റോയ് കൃഷ്ണ 40 ഗോളുകളും 18 അസിസ്റ്റും ടീമിനായി സംഭാവന ചെയ്തിരുന്നു.

Exit mobile version