റോയ് കൃഷ്ണ എ ടി കെ കൊൽക്കത്തയിൽ തന്നെ തുടരും!!

- Advertisement -

ഐ എസ് എൽ ചാമ്പ്യന്മാരായ എ ടി കെ കൊൽക്കത്തയ്ക്ക് അവരുടെ സൂപ്പർ താരത്തെ നഷ്ടമാകില്ല. എ ടി കെയുടെ സ്ട്രൈക്കറായ് റോയ് കൃഷ്ണ ടീമിനൊപ്പം തുടരാൻ സമ്മതിചിരിക്കുകയാണ്. എ ടി കെ വാഗ്ദാനം ചെയ്ത പുതിയ കരാർ റോയ് കൃഷ്ണം അംഗീകരിച്ചിരിക്കുകയാണ്‌. ഒരു വർഷത്തേക്കാണ് കരാർ. വലിയ ഓഫറുകൾ ഒക്കെ നിരസിച്ചാണ് താരം ഇന്ത്യയിൽ തുടരാൻ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ 15 ഗോളുകളും 6 അസിസ്റ്റും എ ടി കെയ്ക്ക് വേണ്ടി സംഭാവന ചെയ്ത താരമാണ് റോയ് കൃഷ്ണ. എ ലീഗ് ക്ലബായ വെല്ലിങ്ടൺ ഫീനിക്സിൽ നിന്നായിരുന്നു റോയ് കൃഷ്ണ കഴിഞ്ഞ വർഷം എ ടി കെയിൽ എത്തിയത്. ഫിജിയൻ താരമായ റോയ് രാജ്യത്തിനായി ഇതുവരെ 23 ഗോളുകളും നേടിയിട്ടുണ്ട്. എ എഫ് സി കപ്പിൽ കളിക്കുന്ന എ ടി കെയ്ക്ക് റോയ് കൃഷ്ണയുടെ സാന്നിദ്ധ്യം ഏറെ ഗുണം ചെയ്യും.

Advertisement