Site icon Fanport

മുംബൈ സിറ്റിയിലും മികവ് തുടരാൻ ആകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് റൗളിംഗ്

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിട്ട് മുംബൈ സിറ്റിയിൽ എത്തിയ റൗളിംഗ് ബോർജസ് തന്റെ മികവ് പുതിയ ക്ലബിലും തുടരാൻ ആകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു‌. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പം സെമി വരെ എത്താൻ റൗളിംഗിനായിരുന്നു. മുംബൈ സിറ്റിയിൽ തനിക്ക് പരിചയമുള്ള ഒരുപാട് ഇന്ത്യൻ താരങ്ങൾ ഉണ്ടെന്നും അതുകൊണ്ട് തന്നെ തനിക്ക് ടീമിൽ പെട്ടെന്ന് തന്നെ ഇണങ്ങാൻ ആയെന്നും റൗളിംഗ് പറഞ്ഞു.

മധ്യനിരയിൽ വിദേശ താരമായ മക്കാഡോയുമായുള്ള കൂട്ടുകെട്ടാണ് താൻ ഉറ്റു നോക്കുന്നത് എന്നും ബോർജസ് പറഞ്ഞു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോലെ തനിക്ക് മുംബൈയിൽ അറ്റാക്കിലേക്ക് കയറി കളിക്കാൻ അധികം സ്വാതന്ത്ര്യം ലഭിക്കുമെന്ന് തോന്നുന്നില്ല എന്നും ബോർജസ് പറഞ്ഞു. പരിശീലകൻ എന്താണ് ആവശ്യപ്പെടുന്നത് അതനുസരിച്ച് കളിക്കും എന്നും ബോർജസ് പറഞ്ഞു.

Exit mobile version