Picsart 23 10 26 21 26 17 706

താൻ റൊണാൾഡോ ഫാൻ ആണ്, SIU സെലിബ്രേഷൻ അതുകൊണ്ടാണ് എന്ന് ഡാനിഷ് ഫറൂഖ്

കേരള ബ്ലാസ്റ്റേഴ്സ് താരം ഡാനിഷ് ഫറൂഖ് താം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലിയ ആരാധാകനാണ് എന്ന് പറഞ്ഞു. മെസ്സി റൊണാൾഡോ സംവാദത്തിൽ താൻ റൊണാൾഡോയെ ചെറുപ്പ് കാലം മുതൽ ആരാധിക്കുന്നു. ഡാനിഷ് ഫറൂഖ് പറഞ്ഞു. ഡാനിഷ് തന്റെ ഗോൾ സിയു സെലിബ്രേഷനോടെ ആയിരുന്നു ആഘോഷിച്ചത്. ഇത് താൻ റൊണാൾഡോയെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് എന്ന് ഡാനിഷ് പറഞ്ഞു.

താൻ ഹാർഡ് വർക്ക് ചെയ്യാൻ ഇഷ്ടപ്പെടുന്നു. എന്നും ടീമിനായി ഞാൻ തന്റെ 100% നൽകിയിട്ടുണ്ട് ഇനിയും നൽകും. ഡാനിഷ് പറഞ്ഞു. താൻ ഏറെ ഗോൾ നേടാനും അസിസ്റ്റുകൾ ചെയ്യാനും ഇഷ്ടപ്പെടുന്നു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഏറെ സംഭാവന ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. ഡാനിഷ് പറഞ്ഞു.

കൊച്ചിയിൽ ഗോൾ നേടാൻ ആയത് ഒരു സ്വപ്ന തുല്യമായ നിമിഷമായിരുന്നു എന്നും ഡാനിഷ് പറഞ്ഞു.

Exit mobile version