റോമിയോ ഫെർണാണ്ടസ് എഫ് സി ഗോവയിൽ തിരികെയെത്തുന്നു

ഗോവൻ വിങ്ങർ റോമിയോ ഫെർണാണ്ടസ് തിരികെ എഫ് സി ഗോവയിലേക്ക് എത്തുന്നു. ഒഡീഷ എഫ് സിയുമായുള്ള കരാർ അവസാനിച്ച റോമിയോ എഫ് സി ഗോവയ്ക്ക് ഒപ്പം പ്രീസീസണിൽ കളിക്കും. പ്രീസീസണിൽ പുതിയ പരിശീലകൻ ഫെറാൻഡോയ്ക്ക് ബോധിക്കുകയാണെങ്കിൽ റോമിയോക്ക് എഫ് സി ഗോവ കരാർ നൽകും. മുമ്പ് എഫ് സി ഗോവയ്ക്കായി തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള താരമാണ് റോമിയോ.

അവസാന മൂന്ന് സീസണുകളിലായി ഡെൽഹി ഡൈനാമോസിനും ഒഡെഷയ്ക്കും വേണ്ടി ആയിരുന്നു റോമിയോ കളിച്ചത്. മുമ്പ് എഫ് സി ഗോവ വിങ്ങുകൾ ഭരിച്ച റോമിയോ ഫെർണാണ്ടസിന് ഡെൽഹിക്കൊപ്പവും ഒഡീഷക്ക് ഒപ്പംവും നല്ല സീസണുകളായിരുന്നില്ല. കഴിഞ്ഞ സീസണിൽ ആകെ മൂന്ന് മത്സരങ്ങൾ മാത്രമെ താരത്തിന് കളിക്കാനായുള്ളൂ. ഗോവയിലൂടെ തന്റെ ഫോമിലേക്ക് തിരികെയെത്താം എന്നാണ് റോമിയോ കരുതുന്നത്.