
കഴിഞ്ഞ സീസണുകളിൽ എഫ് സി ഗോവ് വിങ്ങുകൾ ഭരിച്ച റോമിയോ ഫെർണാണ്ടസ്. മന്ദർ റാവു ദേശായിക്കു പകരം റോമിയോയെ എഫ് സി ഗോവ നിലനിർത്തിയേക്കും എന്ന് ഡ്രാഫ്റ്റിനു മുന്നേ കരുതിയിരുന്നു. എന്നാൽ ഗോവ മന്ദർ റാവുവെ നിലനിർത്താനായിരുന്നു തീരുമാനിച്ചത്.
അമ്പതു ലക്ഷമാണ് റോമിയോയ്ക്ക് ഡ്രാഫ്റ്റിൽ ഉണ്ടായിരുന്ന വില. രാജ്യത്തെ ഏറ്റവും മികച്ച റൈറ്റ് വിങ്ങർമാരിൽ ഒരാളായ റോമിയോ ഫെർണാണ്ടസ് ഐ ലീഗിൽ ഈസ്റ്റ് ബംഗാൾ താരമായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial