റോമിയോ ഫെർണാണ്ടസ് 2 വർഷം കൂടെ ഡെൽഹി ഡൈനാമോസിൽ

ഡെൽഹി ഡൈനാമോ വിങ്ങർ റോമിയോ ഫെർണാണ്ടസുമായുള്ള കരാർ പുതുക്കി. രണ്ട് വർഷത്തേക്കാണ് റോമിയോയും ഡെൽഹിയുമായുള്ള പുതിയ കരാർ. പുതിയ കരാറോടെ 25കാരനായ താരം 2020 വരെ ഡെൽഹിയിൽ തുടരുമെന്ന് ഉറപ്പായി.

കഴിഞ്ഞ സീസണുകളിൽ എഫ് സി ഗോവ വിങ്ങുകൾ ഭരിച്ച റോമിയോ ഫെർണാണ്ടസിന് പക്ഷെ ഇത്തവണ ഡെൽഹിക്കൊപ്പം മികച്ച സീസണായിരുന്നില്ല. സീസണിൽ 12 മത്സരങ്ങളിൽ ഡെൽഹിക്കായി കളിച്ച റോമിയോ ഒരു അസിസ്റ്റ് മാത്രമെ സ്വന്തമാക്കിയുള്ളൂ. അമ്പതു ലക്ഷത്തിനായിരുന്നു റോമിയോയെ ഡ്രാഫ്റ്റിൽ ഡൈനാമോസ് കഴിഞ്ഞ തവണ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഎന്ത് വിലകൊടുത്തും ജയം നേടണമെന്ന ഓസ്ട്രേലിയന്‍ നയമാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം
Next articleഅവസാന നിമിഷം ഗോൾ, ബംഗാളിനെ മറികടന്ന് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാർ