റോമിയോ ഫെർണാണ്ടസ് ഈസ്റ്റ് ബംഗാളിനൊപ്പം

Img 20210903 005317

ഗോവൻ വിങ്ങർ റോമിയോ ഫെർണാണ്ടസ് ഈസ്റ്റ് ബംഗാൾ എഫ് സിയിൽ എത്തി. താറ്റം ക്ലബിൽ ഒരു വർഷത്തെ കരാർ ഒപ്പുവെച്ചതായി ഈസ്റ്റ് ബംഗാൾ അറിയിച്ചു. വിങ്ങർ മുമ്പ് 2017ലും ഈസ്റ്റ് ബംഗാളിനായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ റോമിയോ എഫ് സി ഗോവയുടെ ഭാഗമായിരുന്നു.

അതിന് മൂന്ന് സീസണുകളിലായി ഡെൽഹി ഡൈനാമോസിനും ഒഡെഷയ്ക്കും വേണ്ടി ആയിരുന്നു റോമിയോ കളിച്ചത്. മുമ്പ് എഫ് സി ഗോവ വിങ്ങുകൾ ഭരിച്ച റോമിയോ ഫെർണാണ്ടസിന് ഡെൽഹിക്കൊപ്പവും ഒഡീഷക്ക് ഒപ്പംവും നല്ല സീസണുകളായിരുന്നില്ല. ഗോവയിലെ തിരിച്ചുവരവിലും താരത്തിന് തിളങ്ങാൻ ആയില്ല. ഈസ്റ്റ് ബംഗാളിലൂടെ തന്റെ ഫോമിലേക്ക് തിരികെയെത്താം എന്നാണ് റോമിയോ കരുതുന്നത്.

Previous articleകേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് കാശ്മീരിൽ നിന്ന് എതിരാളികൾ
Next articleസെവൻസ് ഫുട്ബോളിലെ ഇതിഹാസ റഫറി ആലിക്കോയ അന്തരിച്ചു