റൊമാരിയോ ലോണിൽ മോഹൻ ബഗാനിൽ

- Advertisement -

ചെന്നൈ സിറ്റിയുടെ താരമായിരുന്ന അലക്സാണ്ടർ റൊമാരിയോ യേശുരാജിനെ ഇന്ന് എഫ് സി ഗോവ സ്വന്തമാക്കിയിരുന്നു. താരത്തെ ഈ സീസണിൽ മോഹൻ ബഗാനിൽ ലോണിൽ അയക്കാൻ എഫ് സി ഗോവ തീരുമാനിച്ചു. മൂന്നു വർഷത്തെ കരാർ എഫ് സി ഗോവയുമായി ഒപ്പുവെച്ച താരത്തിന് കൂടുതൽ മത്സര പരിചയം കിട്ടാൻ വേണ്ടിയാണ് ബഗാനിലേക്ക് അയക്കുന്നത്.

റൈറ്റ് വിങ്ങറായ യേശുരാജ് കഴിഞ്ഞ സീസണിൽ ചെന്നൈ സിറ്റിക്കായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. 2017 മുതൽ ചെന്നൈയിനിൽ ഇല്ല യേശുരാജ് രണ്ട് ഐലീഗ് സീസണുകളിലായി 34 മത്സരങ്ങൾ ചെന്നൈക്കായി കളിച്ചിട്ടുണ്ട്. 22കാരനായ താരം ഐലീഗിൽ മൂന്നു ഗോളുകളും നേടിയിട്ടുണ്ട്.

Advertisement