രോഹിത് കുമാർ പൂനെ സിറ്റിയിൽ തുടരും

- Advertisement -

ഡൽഹി യുവതാരം രോഹിത് കുമാറുമായുള്ള കരാർ പൂനെ സിറ്റി പുതുക്കി. രണ്ട് വർഷത്തേക്കാണ് രോഹിത് പൂനെയുമായി പുതിയ കരാർ ഒപ്പിട്ടിരിക്കുന്നത്. മധ്യനിരയിൽ ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയായാണ് രോഹിതിനെ കണക്കാക്കുന്നത്. 21കാരനായ രോഹിത് കഴിഞ്ഞ വർഷമായിരുന്നു ആദ്യനായി ഐ എസ് എല്ലിൽ കളിച്ചത്.

മുമ്പ് ഐ ലീഗ് ക്ലബായ ഡി എസ് കെ ശിവാജിയൻസിന്റെ മിഡ്ഫീൽഡിൽ ആയിരുന്നു താരം. മൂന്ന് വർഷത്തോളം ഡി എസ് കെയ്ക്ക് ആയി കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 14 ഐ എസ് എൽ മത്സരങ്ങളിൽ രോഹിത് ഇറങ്ങിയിരുന്നു. 2 ഗോളുകളും രോഹിത് നേടി. ലോംഗ് റേഞ്ചറുകൾ എടുക്കുന്നതിലുള്ള രോഹിതിന്റെ മികവും ശ്രദ്ധനേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement