സ്പാനിഷ് പ്രതിരോധക്കാരനായ ഹെക്ടർ റോഡാസ് ഒഡീഷ എഫ്സിയിൽ 

20210811 121140

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഹീറോ ഐഎസ്എൽ) എട്ടാം സീസണിന് മുന്നോടിയായി സ്പാനിഷ് സെന്റർ ബാക്ക് ഹെക്ടർ റോഡാസിനെ സൈൻ ചെയ്തു. ഒരു വർഷത്തെ കരാറിലാണ് താരം ക്ലബിൽ എത്തുന്നത്. വലൻസിയയിൽ നിന്നുള്ള 33-കാരൻ ലെവന്റയുടെ അക്കാദമിയിലൂടെയാണ് വളർന്നു വന്നത്. പിന്നീട് ലെവന്റയുടെ റിസേർവ്സ് ടീമിനായും സീനിയർ ടീമിനായും റൊഡാസ് കളിച്ചു.

എൽചെ, ബെറ്റിസ്, കോർഡോബ, കൾച്ചറൽ ലിയോണസ തുടങ്ങിയ നിരവധി സ്പാനിഷ് ടീമുകൾക്കും അദ്ദേഹം കളിച്ചിട്ടുണ്ട്. ,  2017 ൽ ബെൽജിയൻ ക്ലബായ സെർക്കിൾ ബ്രുജിലും താരം കളിച്ചിരുന്നു.

“ഒഡീഷ എഫ്സിയിൽ ചേരുന്നതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. എന്റെ ടീമംഗങ്ങളെയും പരിശീലകരെയും കണ്ടുമുട്ടാനും ഐഎസ്എല്ലിനായി ഇന്ത്യയിലെത്താനും ഞാൻ ആഗ്രഹിക്കുന്നു. ഒഡീഷ എഫ്സിയിൽ കിരീടങ്ങൾ നേടാൻ ഞാൻ ആഗ്രഹിക്കുന്നു” ഹെക്ടർ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

Previous articleആഷസിന് ഇംഗ്ലണ്ട് താരങ്ങള്‍ക്കൊപ്പം കുടുംബാംഗങ്ങളെയും അനുവദിക്കുക – ആന്‍ഡ്രൂ സ്ട്രോസ്
Next articleസന്ദേശ് ജിങ്കൻ ഇനി ക്രൊയേഷ്യയിൽ, കരാർ അംഗീകരിച്ചു