റോബി കീനും റോബിൻ സിംഗും തിളങ്ങി, എടികെയ്ക്ക് അഞ്ചു ഗോൾ ജയം

തുടർച്ചയായ നാലാം പ്രീസീസൺ മത്സരത്തിലും എടികെ കൊൽക്കത്തയ്ക്ക് ജയം. തുർക്കമെനിസ്ഥാൻ അണ്ടർ 19 ടീമിനെയാണ് ഒരു ഗോളിനെതിരെ അഞ്ചു ഗോളുകൾക്ക് കൊൽക്കത്ത തോൽപ്പിച്ചത്.

ഇരട്ട ഗോളുകളുമായി റോബിൻ സിംഗ് മത്സരത്തിൽ തിളങ്ങി. റെക്കോർഡ് സൈനിംഗായ റോബി കീനും ഇന്നലെ ഗോൾ കണ്ടെത്തി. ലിംഗ്ദോഹും സെക്യൂനയുമാണ് മറ്റു സ്കോറർമാർ. കഴിഞ്ഞ മത്സരത്തിൽ ദിബ്ബ അൽ ഹിസ്ൻ സ്പോർട്സ് ക്ലബിനെയും കൊൽക്കത്ത പരാജയപ്പെടുത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബാഴ്സയും അത്ലറ്റിക്കോയും സമനില കുരുക്കിൽ
Next articleസ്വീഡന്റെ 20കാരി ലോട്ട ഒക്വിസ്റ്റ് ഇനി അമേരിക്കൻ ലീഗിൽ