
അയർലണ്ടുകാരനായ സ്റ്റാർ സ്ട്രൈക്കർ റോബി കീൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്ന് സൂചന. സ്പോർട്സ് കീട വെബ്സൈറ്റാണ് ഇതിനെകുറിച്ച് സൂചനകൾ പുറത്തുവിട്ടത്. മുമ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോടൻഹാമിനു വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ള റോബി കീൻ ഇപ്പോൾ ഫ്രീ ഏജന്റാണ്. എം എൽ എസ്സിലായിരുന്നു അവസാനം കീൻ കളിച്ചത്.
കോപ്പൽ ഈ സ്റ്റാർ സ്ട്രൈക്കറെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ന് എഫ് സി ഗോവ തങ്ങളുടെ ഈ സീസണിലെ ആദ്യ വിദേശ സൈനിങ്ങ് പ്രഖ്യാപിച്ചിരുന്നു. കേരളവും മറ്റുള്ള ടീമുകളും തങ്ങളുടെ സൈനിങ്സ് വേഗത്തിൽ ആക്കും എന്നാണ് അറിയാൻ കഴിയുന്നത്. കേരളത്തിന് കഴിഞ്ഞ തവണ ആക്രമണ നിരയിൽ ഇറങ്ങിയ നേസണും ബെൽഫോർട്ടും ക്ലബിൽ അടുത്ത വർഷം ഉണ്ടാകില്ല എന്നു വ്യക്തമായിരുന്നു.
റോബി കീൻ വരികയാണെങ്കിൽ കേരളത്തിന് അത് വലിയ മുതൽ കൂട്ടാകും. എന്നും ഗോൾ കണ്ടെത്തുന്നതിലായിരുന്നു കേരളം ബുദ്ധിമുട്ടിയിട്ടുള്ളത്. റോബി കീൻ അവസാന ദിവസങ്ങളിൽ ഇറങ്ങിയ ടെസ്റ്റിമോണിയൾ മത്സരങ്ങളിലൊക്കെ താൻ ഇപ്പോഴും ഫിറ്റ് ആണ് എന്നതു തെളിയിച്ചിരുന്നു. പ്രീമിയർ ലീഗിൽ നൂറിലധികം ഗോൾ നേടിയിട്ടുള്ള താരം ഐ എസ് എല്ലിലെ ഗോൾ വലകളും കുലുക്കുമോ എന്ന് കാത്തിരുന്നു കാണാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial